നവാഗതനായ അഖില്‍ സത്യന് ഫഹദ് ഫാസിലിനെ നായകനാക്കിസംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി.
നര്‍മ്മത്തിന് പ്രാധാന്യമുള്ള കുടുംബചിത്രം എന്ന തോന്നലുളവാക്കുന്നതാണ് പുറത്തെത്തിയ ടീസര്‍. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് എത്തിയിരിക്കുന്നത്.
സത്യന് അന്തിക്കാടിന്റെ മകനായ അഖില്‍ സത്യന് അച്ഛന്റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. ഞാന്‍ പ്രകാശന്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു.
ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക