‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ‘നാട്ടു നാട്ടു’വിനാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ഓസ്കര് ലഭിച്ചത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തിലുള്ള ഗാനത്തിന് ഓസ്കര് ലഭിച്ചത് രാജ്യം ആകെ ആഘോഷിച്ചിരുന്നു. എന്നാൽ ഓസ്കാർ പോലുള്ള ആര്‍ആര്‍ആര്‍ ആദരിക്കപ്പെട്ട വേദിയിലൊന്നും ആ ബ്രഹ്മണ്ഡ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡിവിവി ധനയ്യയെ കണ്ടില്ല. ഇപ്പോൾ ആ അസാന്നിധ്യമാണ് വാര്‍ത്തയാകുന്നത്. ധനയ്യ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല!
രാജമൗലിയുമായി നിർമാതാവിന് ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നതടക്കം വാർത്തകൾ ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 300 കോടിയോളം മുടക്കി നിര്‍മ്മിച്ച ചിത്രം 1200 കോടി രൂപയില്‍ അധികം കളക്ഷൻ നേടിയിരുന്നു. വിദേശ മാര്‍ക്കറ്റിലും ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.
1992 മുതല്‍ തെലുങ്ക് സിനിമ രംഗത്ത് നിര്‍മ്മാതാവായി രംഗത്തുള്ള ധനയ്യ ഇതുവരെ 22 ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ തെലുങ്കിലെ ഒരുവിധം എല്ലാ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ചിത്രമാണ് ആര്‍ആര്‍ആര്‍. എന്തുകൊണ്ടാണ് ആര്‍ആര്‍ആര്‍ സിനിമയ്ക്ക് ഓസ്കാര്‍ വരെ ലഭിച്ചിട്ടും നിര്‍മ്മാതാവ് ഒന്നും പ്രതികരിക്കാത്തത് എന്ന ചോദ്യത്തിനാണ് ഡിവിവി ധനയ്യ മറുപടി നല്‍കുന്നത്. ഓസ്കാര്‍ അവാര്‍ഡ് നേട്ടത്തിന് ശേഷം ചിത്രത്തിന്റെ അണിയറക്കാരെ വിളിച്ചിരുന്നോ എന്നതിന് ധനയ്യ നല്കിയ മറുപടി രാജമൗലിയുമായി നിർമാതാവിന് ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന സൂചനയാണ് നല്‍കുന്നത്.
“ഞാൻ യഥാർത്ഥത്തിൽ രാജമൗലിയുമായോ രാം ചരണുമായോ ആര്‍ആര്‍ആര്‍ സിനിമയുമായി ബന്ധപ്പെട്ടവരുമായോ ഇപ്പോള്‍ കാര്യമായ ബന്ധം ഇല്ല. ഞാൻ നിർമ്മിച്ച ഒരു ചിത്രത്തിലെ ഗാനത്തിന് ഓസ്കാർ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. വരും ദിവസങ്ങളിൽ ഇനിയും മികച്ച സിനിമകൾ ചെയ്യും” – എന്നാണ്. ഇതില്‍ നിന്ന് തന്നെ നിര്‍മ്മാതാവിന് ചിത്രത്തിന്റെ സംവിധായകന് അടക്കമുള്ളവരുമായുള്ള പ്രശ്നങ്ങള്‍ വ്യക്തമാണ് എന്നാണ് ടോളിവുഡ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക