നവാഗത സംവിധായക നിരയില്‍ സവിശേഷ ശ്രദ്ധ നേടിയ രതീഷ് ബാലകൃഷ്ണന് പൊതുവാളിന്റെ തിരക്കഥ എഴുതി നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദതോത്സവം . പ്രമുഖ എഴുത്തുകാരന് ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് രതീഷ് ബാലകൃഷ്ണന് പൊതുവാള് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളില്‍ സുരാജിനെ വീണ്ടും കാണാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.
ഇപ്പോൾ ഇതാ മദതോത്സവം എന്ന ചിത്രത്തിൻറെ ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ദിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിർമാതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക