ഫാഷൻ ലോകത്തും ഉർഫി ജാവേദ് പ്രശസ്തയാണ് . ഉർഫിയുടെ വസ്ത്രങ്ങളും തീമും ഫാഷൻ ലോകത്തെ അമ്പരപ്പിച്ചിരുന്നു . ഏത് അവതാറിലാണ് ഉർഫി പ്രത്യക്ഷപ്പെടുകയെന്നത് ഇപ്പോഴും കൗതുകകരമാണ്. പലപ്പോഴും ഉര്‍ഫിയുടെ വസ്ത്രധാരണം വിവാദമാകാറുമുണ്ട്.
എന്നാല്‍ ഉര്‍ഫി പുതിയ നിലപാട് എടുത്തിരിക്കുകയാണ്. വസ്ത്രം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നതായി നടി ഉര്‍ഫി ജാവേദ്. ട്വിറ്ററിലൂടെയാണ് നടിയുടെ പുതിയ നിലപാട്. “ഞാൻ ധരിക്കുന്ന വസ്ത്രം എല്ലാവരുടെയും വികാരം വ്രണപ്പെടുത്തിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ഇനി മുതൽ നിങ്ങൾ ഒരു മാറിയ ഉർഫിയെ കാണും. പുതിയ വസ്ത്രത്തില്‍. മാപ്പ്”. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഉര്‍ഫി ഇങ്ങനെ പറയുന്നു.
ബിഗ് ബോസിലെ മത്സരാർത്ഥിയായും പഞ്ച് ബീറ്റ് സീസൺ 2, മേരി ദുർഗ, ബഡേ ഭയ്യാ കി ദുൽഹനിയ, ബേപ്പന്ന തുടങ്ങിയ ടിവി ഷോകളിൽ അഭിനയിച്ചും ശ്രദ്ധേയയാണ് ഉർഫി ജാവേദ്.
I apologise for hurting everyone’s sentiments by wearing what I wear . From now on you guys will see a changed Uorfi . Changed clothes .
Maafi— Uorfi (@uorfi_) March 31, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക