സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരമാണ് ഇളയ ദളപതി വിജയ്. പക്ഷേ ഫേസ്ബുക്കിലും ട്വിറ്ററിലും താരത്തിന് അക്കൗണ്ടുകളുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലും ആദ്യ അക്കൗണ്ട് തുറന്നിരിക്കുകയാണ് വിജയ്
അക്കൗണ്ട് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ വൻതോതിലുള്ള ഫോളോവേഴ്സിനെ ആണ് വിജയ് സ്വന്തമാക്കിയിരിക്കുന്നത്. ആരാധകർക്ക് ഒപ്പം താരങ്ങളും വിജയിയെ ഇൻസ്റ്റയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, ചിമ്പു, അല്‍ഫോണ്‍സ് പുത്രന്, അനു സിത്താര തുടങ്ങിയവരെല്ലാം വിജയ്ക്ക് സ്വാഗതം അറിയിച്ചു. ‘ഇന്‍സ്റ്റ ലോകത്തിലേയ്ക്ക് സ്വാഗതം സഹോദരാ’ എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
ഇൻസ്റ്റ അക്കൗണ്ട് തുടങ്ങി ഒരു ദിവസത്തിനുള്ളിൽ നാല് മില്യണ്‍ (40 ലക്ഷം) ഫോളോവേഴ്സാണ് വിജയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ സിനിമാതാരങ്ങളും ഉണ്ട്. 17 മണിക്കൂർ മുൻപാണ് വിജയ് ഇൻസ്റ്റ അക്കൗണ്ട് തുടങ്ങിയത്. ഇതുവരെ പങ്കവച്ചത് ഒരു സ്റ്റോറിയും ഒരു പോസ്റ്റും മാത്രം.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക