ഫോബ്സ് സമ്പന്ന പട്ടികയിൽ സമ്പന്നനായ മലയാളിയായി എം.എ യൂസഫലി. ഈ വർഷത്തെ ഫോബ്സ് ആഗോള പട്ടിക പുറത്തുവന്നപ്പോൾ 2,640 സമ്പന്നരാണ് അതിൽ ഉൾപ്പെട്ടത്. ലൂയി വിറ്റൻ, സെഫോറ ഫാഷൻ ആഡംബര ബ്രാൻഡുകളുടെ ഉടമ ബെർണാഡ് അർനോൾഡാണ് ഒന്നാമത്.
‘പൊരിച്ച മീന്‍ വിവാദം തന്റെ അച്ഛനെയും അമ്മയേയും വേദനിപ്പിച്ചു’- റിമ കല്ലിങ്കല്‍ പറയുന്നു
211 ബില്യൺ ഡോളർ ആസ്തിയുമായാണ് അദ്ദേഹം ഒന്നാമനായത്. ടെസ്ല, സ്പേസ് എക്സ്, സഹസ്ഥാപകനായ ഇലോൺ മസ്ക് (180 ബില്യൺ), ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (114 ബില്യൺ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്.
അടിമുടി മാറ്റങ്ങൾ; ട്വിറ്ററിന്റെ ലോഗോമാറ്റി മസ്ക്
169 ഇന്ത്യക്കാർ ഇടം നേടിയ ശതകോടീശ്വര പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (83.4 ബില്യൺ), അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി (47.2 ബില്യൺ) എച്ച്സിഎൽ സഹസ്ഥാപകൻ ശിവ് നാടാർ (25.6 ബില്യൺ) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ലോക കോടീശ്വന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തും അദാനി 24-ാമതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക