വീടുകളിലെ സ്ത്രീ – പുരുഷ വിവേചനം ചൂണ്ടിക്കാട്ടിക്കൊണ്ട് റിമ കല്ലിങ്കല്പറഞ്ഞ ‘പൊരിച്ച മീന്‍’ ഉദാഹരണം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ട്രോളുകള്‍ക്ക് കാരണമായിരുന്നു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയകളിലെ ട്രോളുകളോട് പ്രതികരിക്കുകയാണ് നടി. ആ വിവാദം തന്റെ മാതാപിതാക്കളെ വേദനിപ്പിച്ചു. എന്റെ അമ്മയെ കുറ്റപ്പെടുത്താനല്ല ഫിഷ് ഫ്രൈയുടെ കാര്യം പറയുന്നതെന്ന് അന്ന് വേദിയില്‍ വെച്ച് താന്‍ കൃത്യമായി പറഞ്ഞിരുന്നു എന്നും നടി ചൂണ്ടിക്കാട്ടി.
തങ്ങള്‍ക്കായി സംസാരിക്കാന്‍ പോലും പറ്റാത്ത ഒരുപാട് സ്ത്രീകള്‍ക്കു വേണ്ടി കൂടി സംസാരിക്കാനാണ് താന്‍ വന്നത്. ആ ഫിഷ് ഫ്രൈയുടെ പ്ലേറ്റില്‍ നാലെണ്ണം ഉണ്ടെങ്കില്‍ പോലും അതും കൂടി അമ്മ എനിക്ക് തരുമായിരുക്കും. പക്ഷെ അപ്പോഴും അമ്മ അവിടെ കഴിക്കാതിരിക്കുകയാണ്. എല്ലാ വീടുകളിലും നടക്കുന്നത് ഇതുതന്നെയാണ്. അവര്‍ക്കും കൂടി വേണ്ടിയാണ് അവിടെ സംസാരിക്കുന്നതെന്നും വേദിയില്‍ പറഞ്ഞിരുന്നതായും റിമ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അത്തരമൊരു ഉദാഹരണത്തിലൂടെ താന്‍ എന്താണ് പറയാന്‍ ശ്രമിച്ചത് എന്ന് ആളുകള്‍ മനസിലാക്കിയില്ല എന്ന് റിമ വ്യക്തമാക്കി. ട്രോള്‍ ചെയ്യാന്‍ എന്തെങ്കിലും കിട്ടിയാല്‍ മതിയെന്ന അവസ്ഥയാണ് ഇപ്പോഴെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെപ്പറ്റി റിമ സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക