ബഡ്സ് സ്കൂൾ അധ്യാപകർക്ക് വേതനം വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ. മലപ്പുറം താഴേക്കോട് വെള്ളപ്പാറയിൽ താഴേക്കോട് ഗ്രാമപഞ്ചായത്ത് നിർമിക്കുന്ന ബഡ്സ് സ്കൂൾ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മറ്റു അധ്യപകരെ അപേക്ഷിച്ച് ബഡ്സ് സ്കൂൾ അധ്യാപകർക്ക് വേതനം കുറവാണ്. അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.
ഭിന്നശേഷിക്കാർക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികൾക്ക് മുഴുവൻ ജനങ്ങളും പിന്തുണ നൽകണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദ പദ്ധതികൾ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സോഫിയ അധ്യക്ഷത വഹിച്ചു. 60 ലക്ഷം രൂപ ചെലവിലാണ് കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത്.
അനിലിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ആലോചന ; സാധ്യതയുള്ള ലോക്സഭാ മണ്ഡലങ്ങൾ ഇതാണ്
പൊന്നോത്ത് പൂക്കോട്ടിൽ അബ്ദുൽഖാദർ ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. രണ്ട് നിലകളിലായി ക്ലാസ് മുറികൾ, ഓഫീസ്, വൊക്കേഷനൽ റൂം, ഡൈനിങ് ഹാൾ, തെറാപ്പി റൂം, ശുചിമുറികൾ, അടുക്കള എന്നിവ ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക