അനിലിന് പിന്നാലെ പലരും കോൺഗ്രസ്സിൽ നിന്ന് ഇനിയുമെത്തുമെന്ന് ബിജെപി . അനിലിനെ പൂർണ്ണമായും തള്ളിപ്പറയുമ്പോഴും നേതൃത്വവുമായി ഉടക്കി നിൽക്കുന്ന നേതാക്കളുടെ നീക്കങ്ങൾ കോൺഗ്രസ് നിരീക്ഷിക്കുന്നു.
അതേസമയം അനിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി സ്ഥാനാർഥി ആയേക്കും.
ആൻറണിയുടെ മകനെ പാർട്ടിയിലേക്കെത്തിക്കാനായത് വലിയ നേട്ടമാണ് ബിജെപിക്ക് . എല്ലാ കാലത്തും ബിജെപിയെ ശത്രുപക്ഷത്ത് നിർത്തിയ അതികായന്റെ മകന്റെ വരവ് ചെറിയ കാര്യമല്ല.
കോൺഗ്രസിൽ ഐടി വിഭാഗത്തിലെ സേവനത്തെക്കാൾ എകെയുടെ മകൻ എന്ന നിലക്കുള്ള കൂടുതൽ പരിഗണന നൽകാനാണ് ബിജെപി ആലോചന. ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തോ ചാലക്കുടിയിലോ അനിലിനെ ഇറക്കാനാണ് സാധ്യത .
ലോക് സഭാ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് കോൺഗ്രസ്സിലെ പ്രമുഖരായ ചിലർ ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക