വിഷു പൂജയ്ക്കായി ശബരിമല നട ഏപ്രിൽ 11 ന് തുറക്കും. ഇതിനോടനുബന്ധിച്ച് തീർത്ഥാടകർക്കായി വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ഏപ്രിൽ 11 ന് വൈകുന്നേരം അഞ്ചിന് മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറക്കും.
12 മുതൽ ഏപ്രിൽ 19 വരെയാണ് പൂജകൾ നടക്കുക. എല്ലാ ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം എന്നിവ ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ മുതൽ തീർത്ഥാടകർക്ക് നെയ്യഭിഷേകത്തിനുള്ള അവസരവും ലഭിക്കും.
അനിലിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ആലോചന ; സാധ്യതയുള്ള ലോക്സഭാ മണ്ഡലങ്ങൾ ഇതാണ്
രാത്രി അത്താഴ പൂജയ്ക്ക് ശേഷം ശ്രീകോവിലിൽ വിഷുക്കണി ഒരുക്കി നട അടയ്ക്കും. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 19 ന് രാത്രി പത്ത് മണിക്ക് നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക