സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിൽ ഉണ്ടായിരുന്ന സ്വർണവിലയാണ് രണ്ട് ദിവസമായി കുറഞ്ഞത്.
360 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില വെള്ളിയാഴ്ച പത്ത് രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5580 രൂപയാണ്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക