ഗുരുവായൂർ ക്ഷേത്രത്തിൽ ഇനിമുതൽ രാത്രിയും കല്യാണങ്ങൾ നടത്താൻ തീരുമാനം; ദേവസ്വം ഭരണ സമിതി യോഗം അനുമതി നൽകി. എത്ര സമയം വരെ വിവാഹങ്ങൾ നടത്താനാകുമെന്ന കാര്യം തീരുമാനിച്ചിട്ടില്ല.
രാത്രി 9 മണിയോടെ ശീവേലിക്ക് പുറത്തേക്ക് എഴുന്നള്ളിക്കുന്നത് വരെയാണ് രാത്രി നട തുറന്നിരിക്കുന്നത്. നട അടച്ചിരിക്കുന്ന സമയത്ത് വിവാഹം പതിവില്ല. നിലവിൽ പുലർച്ചെ അഞ്ചുമണി മുതൽ ഉച്ചപൂജ കഴിഞ്ഞ് നടക്കുന്ന 1.30 വരെയാണ് വിവാഹങ്ങൾ നടക്കുന്നത്
നിങ്ങളുടെ ഈ ആഴ്ച എങ്ങനെ എന്നറിയാം; സമ്പൂർണ വാരഫലം…
നായർ സമാജം ജനറൽ കൺവീനർ വി. അച്യുതക്കുറപ്പ് മകന്റെ വിവാഹം ക്ഷേത്രത്തിനു മുന്നിൽ വൈകീട്ട് നടത്താൻ അനുമതിക്കായി ദേവസ്വത്തിന് 2022 ഡിസംബറിൽ അപേക്ഷ നൽകിയിരുന്നു. ദേവസ്വം ഇത് അംഗീകരിക്കുകയും ആ മാസം 19ന് വൈകിട്ട് 5 മണിക്ക് വിവാഹം നടക്കുകയും ചെയ്തു. ഇതാണ് രാത്രിയും വിവാഹം നടത്താൻ ദേവസ്വത്തെ പ്രേരിപ്പിച്ചത്. മാത്രമല്ല ചൂട് കൂടി വരുന്ന കേരളത്തിൽ രാത്രിയിലെ വിവാഹം പങ്കെടുക്കുന്നവർക്ക് ആശ്വാസകരമാകും. അതോടൊപ്പം തന്നെ തീരുമാനം വിവാഹ സമ്പ്രദായത്തിൽ വലിയ മാറ്റം വരുത്തിയേക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക