സംസ്ഥാനത്തെ സ്കൂളുകളിലുള്ള പാചകത്തൊഴിലാളികൾ മിക്കവരും പ്രായമേറിയവരാണ്. അതുകൂടി കണക്കിലെടുത്തുകൊണ്ടാണ് തീരുമാനം. അവരെ വെറും കയ്യോടെ പറഞ്ഞുവിടാൻ സാധിക്കില്ലെന്ന് പറഞ്ഞ മന്ത്രി വിരമിക്കൽ ആനുകൂല്യം നൽകുന്നത് പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു.
ഷാരൂഖിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് പരിശോധിച്ച ഡോക്ടർ; അവശതകൾ പറഞ്ഞത് തന്ത്രമെന്ന് പോലീസ്
നിലവിൽ തൊഴിലാളികളുടെ വേതന വിതരണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കാലതാമസത്തിന് കൃത്യമായ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സംസ്ഥാന ഫണ്ട് വകയിൽ 147 കോടിരൂപ ശമ്പളവിതരണത്തിന് കൈമാറിയിട്ടുണ്ട്. സംസ്ഥാനം ഇതിനായി നൽകുന്നത് 161.83 കോടിയാണ്. പ്രതിമാസ വേതനം 1000 രൂപയാണ് പാചകത്തൊഴിലാളികൾക്ക് കേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്.
വൈറലായി മഴക്കാലത്ത് പാവപ്പെട്ടവർക്ക് സഹായവുമായി എത്തിയ നയൻതാരയുടെ വിഡിയോ
ഇതിൽ കേന്ദ്രത്തിന്റേത് അറനൂറ് രൂപയും സംസ്ഥാന വിഹിതം നാനൂറു രൂപയുമാണ്. പക്ഷെ കേരളം സ്കൂളുകളിലെ പാചക തൊഴിലാളികൾക്ക് പ്രതിദിനം നൽകുന്നത് 675 രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക