അടുത്ത അഞ്ച് ദിവസങ്ങളിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
ഒഡിഷ, ബംഗാള്‍, മഹാരാഷ്ട്ര, ബിഹാര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിലാണ് വരുംദിവസങ്ങളില്‍ ഉയർന്ന താപനില രേഖപ്പെടുത്തുകായെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
അടുത്ത രണ്ട് ദിവസങ്ങളില്‍ മഹാരാഷ്ട്ര, ഒഡിഷ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. 2023-ല്‍ രാജ്യത്ത് കടന്നുപോയത് 1901-ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരിയാണ്.
വടക്കുപടിഞ്ഞാറൻ ഉപദ്വീപ് മേഖലകൾ ഒഴികെയുള്ള രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഏപ്രിൽ മുതൽ ജൂൺ വരെ സാധാരണയിലും കൂടുതൽ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് ഈ മാസം ആദ്യം കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക