എൻസിഇആർടി സിലബസിൽ നിന്ന് പാഠഭാഗങ്ങൾ വെട്ടി മാറ്റിയ സംഭവത്തിലാണ് കേന്ദ്രത്തിനെതിരെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. ഓരോ സംസ്ഥാനങ്ങളിലേയും പ്രതിനിധികളെ ഉൾപ്പെടുത്തി എൻസിഇആർടി പുനസംഘടിപ്പിക്കണമെന്ന് വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
നല്ല അടിപൊളി ടേസ്റ്റിൽ സ്ട്രോബെറി ക്രഷ് വീട്ടിൽത്തന്നെ തയാറാക്കിയാലോ?
സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിലുള്ള വിയോജിപ്പ് പരിഗണിക്കുന്നില്ല എന്നാണെങ്കിൽ സപ്ലിമെന്ററി പാഠപുസ്തകം തയ്യാറാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പാഠഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് യാതൊരു ബിജെപി അജണ്ടയും നടപ്പാക്കുവാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രമേഹ രോഗികൾക്ക് കഴിക്കാമോ എന്ന് സംശയം ഉള്ള മൂന്ന് ഭക്ഷണങ്ങളെ കുറിച്ചറിഞ്ഞാലോ?
ആറാം ക്ലാസ് മുതലുള്ള പാഠഭാഗങ്ങളിൽ നിന്നാണ് വെട്ടിമാറ്റാൻ നടക്കുന്നത്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കുവാൻ സാധിക്കുന്നതല്ലെന്നും കേരളം ഒരു തരത്തിലും ഇക്കാര്യത്തിന് സമ്മതിക്കില്ലെന്നും പറഞ്ഞ മന്ത്രി മഹാത്മാ ഗാന്ധിയെ ഒഴിവാക്കണമെന്ന് പറഞ്ഞാൽ അത് നടപ്പാക്കണമെന്ന ബാധ്യതയൊന്നുമില്ലെന്നും കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക