ദക്ഷിണ കൊറിയൻ നടി ജംഗ് ചായ്-യുളിനെ (26) കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല.
സോംബീ ഡിറ്റക്ടീവ്സ് എന്ന സീരീസിലൂടെ ശ്രദ്ധേയയായ നടിയാണ് ജംഗ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് നടിയോടടുത്ത വൃത്തങ്ങൾ അറിയിച്ചു. ജംഗ് ചായിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതിനിടയിൽ നിരവധി ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അങ്ങനെ ചെയ്യരുത് എന്നും ഏജൻസി അഭ്യർത്ഥിച്ചിട്ടുണ്ട്.
ജംഗ് ചായിയുടെ മരണത്തിന് പിന്നാലെ നടിയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റും ചർച്ചയാവുകയാണ്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പായിരുന്നു ജംഗ് തന്റെ അവസാന സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെയ്ക്കുന്നത്.
സംഗീതം ആസ്വദിക്കുകയും വൈൻ കുടിക്കുന്നതുമായ ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്തത്. ‘വെഡ്ഡിങ് ഇംപോസിബിൾ’ എന്ന സീരീസിൽ അഭിനയിക്കുന്നതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം. സീരീസിന്റെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക