നയന്‍താര നായികയായി എത്തുന്ന 75-ാമത് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് നയന്‍താര എത്തുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. നവാഗതനായ നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഷൂട്ടിംഗ് ആരംഭിച്ചു.
ശങ്കറിന്റെ അസോഷ്യേറ്റ് ആയി 2.0 ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ നിലേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. വീഡിയോയിൽ
ചിത്രത്തിന് ആശംസകള്‍ നേരുന്ന രജനികാന്തിനെയും കാണാം. ജയ്, സത്യരാജ്, കെ.എസ് രവികുമാര്‍, അച്യുത് കുമാര്‍, റെഡിന് കിങ്സ്ലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. പത്ത് വര്‍ഷത്തിന് ശേഷം ജയ്യും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക