ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 16 കാരനെ കസ്റ്റഡിയിലെടുത്തു. പോലീസ് കൺട്രോൾ റൂമിലേക്കാണ് ഇയാൾ ഫോൺ ചെയ്തത്.
സുഗതകുമാരിയുടെ വീട് സർക്കാറിന് വിട്ട് നൽകില്ലെന്ന് ആവർത്തിച്ച് ഉടമ
തിഹാർ ജയിലിൽ കഴിയുന്ന ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ പേരിൽ ഒരു മാസം മുൻപ് സൽമാൻ ഖാന് വധഭീക്ഷണി സന്ദേശം ലഭിച്ചിരുന്നു. ഈ കേസിൽ രാജസ്ഥാനിൽ നിന്ന് ബിഷ്ണോയി സമുദായ അംഗമായ യുവാവിനെ പിടികൂടിയതിന് പിന്നാലെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. കൃഷ്ണമൃഗത്തെ വേട്ടയാടി എന്ന കേസിൽ സൽമാൻ ഖാനെ കോടതി വിട്ടയച്ചതിനുശേഷം ആയിരുന്നു ഭീഷണി ഉയർന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക