സാമ്പത്തിക പ്രതിസന്ധി മൂലം തെരഞ്ഞെടുപ്പ് നീട്ടിവെച്ച് ശ്രീലങ്ക. ശ്രീലങ്കയിലെ പ്രാദേശിക ഭരണസമിതികളിലേക്ക് ഏപ്രിൽ 25ന് നടക്കാനിരുന്ന തെരഞ്ഞെടുപ്പാണ് സാമ്പത്തിക പ്രതിസന്ധി മൂലം നീട്ടി വച്ചത്. അനിശ്ചിതമായി നീട്ടിവെച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.
നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണി ; പതിനാറുകാരൻ കസ്റ്റഡിയിൽ
മാർച്ച് 9ന് പ്രഖ്യാപിച്ചിരുന്ന തെരഞ്ഞെടുപ്പ് നേരത്തെ ഏപ്രിൽ 25ലേക്ക് മാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ പണം നീക്കിവെച്ചതായി ട്രഷറി അറിയിച്ച ശേഷമേ പുതുക്കിയ തീയതി പ്രഖ്യാപിക്കുകയുള്ളു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക