എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ ചർമ്മപ്രശ്നങ്ങളെ വഷളാകുമെന്നത് പലരും അറിയാതെ പോകുന്നു. ‘മുഖക്കുരു പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അതിലൊന്നാണ് പാൽ.. കാരണം എന്താണെന്ന് നോക്കാം
ഒന്ന്…
പാലിൽ അടങ്ങിയിരിക്കുന്ന ഒരുതരം ഹോർമോണാണ് ഐജിഎഫ്. IGF-1 ഒരു വളർച്ചാ ഹോർമോണാണ്. ഇത് വീക്കം ഉണ്ടാക്കുകയും ചർമ്മപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.
രണ്ട്…
പാൽ ശരീരത്തിൽ ഇൻസുലിൻ അധികമായി പുറത്തുവിടും. ഉയർന്ന ഇൻസുലിൻ അളവ് സുഷിരങ്ങൾ അടയുന്ന സെബം ഉൽപ്പാദനം വർദ്ധിപ്പിക്കും. ഇത് മുഖക്കുരുവിന് ഇടയാക്കും.
മൂന്ന്…
ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോണുകളുടെ പേരാണ് ആൻഡ്രോജൻ. ആൻഡ്രോജന്റെ അളവ് വർദ്ധിക്കുന്നത് ഉയർന്ന സെബം ഉൽപാദനം, ചർമ്മകോശങ്ങളുടെ പ്രവർത്തനത്തിലെ മാറ്റങ്ങൾ, വീക്കം എന്നിവയ്ക്ക് കാരണമാകും. ഇത് ചർമ്മത്തിൽ മുഖക്കുരു ഉൽപ്പാദിപ്പിക്കുന്നതിന് കാരണമാകുമെന്ന് മെഡിക്കൽ ന്യൂസ് ടുഡേ വ്യക്തമാക്കുന്നു.
നാല്…
പാലിൽ ഈസ്ട്രജൻ പോലുള്ള ഹോർമോണുകൾ അടങ്ങിയിട്ടുണ്ട്. പാലുൽപ്പന്നങ്ങൾ കഴിക്കുന്നവരിൽ ടെസ്റ്റോസ്റ്റിറോണിനെ ഉത്തേജിപ്പിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ മറ്റ് ഹോർമോണുകളുടെയും സെൽ സിഗ്നലുകളുടെയും ഉത്പാദനത്തെ ഉത്തേജിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു. കൊഴുപ്പ് കുറഞ്ഞതും കൊഴുപ്പ് നീക്കിയ പാലും കഴിക്കുന്നവരിൽ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക