കൊടുംചൂടിൽ ഉരുകുകയാണ് കേരളം. സംസ്ഥാനത്തെ താപനില 45 ഡിഗ്രി കടന്നു. പാലക്കാട് എരിമയൂരിലാണ് ഇന്ന് താപനില 45.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. തൃശ്ശൂരിൽ വെള്ളാനിക്കരയിലും പീച്ചിയിലും ചൂട് 42 ഡിഗ്രി കടന്നു.
പാലക്കാട് മലമ്പുഴയിൽ 42.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 14 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു.
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പാണ് നിലനില്‍ക്കുന്നത്. ഇന്നും നാളെയും അഞ്ച് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കടുത്ത ചൂടിൽ, അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പൊതുജനങ്ങള്‍ പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം
പ്രതികരിക്കാൻ ഇവിടെ എഴുതുക