കോഴിക്കോട് തീവണ്ടിയിൽ തീവെച്ച കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കു കോയമ്പത്തൂർ കാർ സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണർ വി.ബാലകൃഷ്ണൻ .
കോയമ്പത്തൂർ, മംഗലാപുരം സ്ഫോടനങ്ങൾക്കും ട്രെയിൻ ആക്രമണത്തിനും സമാനതകൾ കണ്ടെത്തിയിട്ടുണ്ട്. മംഗലാപുരം കേസിലെ പ്രതി സ്ഫോടനത്തിനു മുൻപായി കോയമ്പത്തൂർ സന്ദർശിച്ചിരുന്നു.
ഇതുപോലെ കോയമ്പത്തൂരിലെ കാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബിൻ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ എത്തിയിരുന്നു.
കേരളവുമായി ഒരു ബന്ധവും ഇല്ലാത്ത ഷാറുഖ് ഷൊർണൂരിൽ എത്തിയെങ്കിൽ തമിഴ്നാട്ടിലും ബന്ധം ഉണ്ടായിരിക്കാനുള്ള സാധ്യത സിറ്റി ക്രൈംബ്രാഞ്ച് തള്ളിക്കളയുന്നില്ല. കേരളത്തിലെ അന്വേഷണ വിവരങ്ങൾ നിരീക്ഷിക്കുകയാണെന്നും കമ്മിഷണർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക