മലപ്പുറം താനൂർ സ്കൂൾപടിയിലാണ് വാഹനാപകടം നടന്നത്. താനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ എതിർ ദിശയിൽ നിന്ന് നിയന്ത്രണം വിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു.
മലപ്പുറം ആലിപ്പറമ്പിൽ പുലിയെ കണ്ടതായി അഭ്യൂഹം; പരിഭ്രാന്തരായി ജനങ്ങൾ
ഇടിയുടെ ആഘാതത്തിൽ ബൈക്ക് ലോറിക്കടിയിൽപ്പെടുകയും തൊട്ടുപിന്നാലെ സമീപത്തെ വൈദ്യുതി പോസ്റ്റിൽ ലോറി ഇടിക്കുകയുമായിരുന്നു. ലോറിക്കടിയിൽപ്പെട്ട ബൈക്കിന് തീപിടിക്കുകയും ബൈക്ക് യാത്രികൻ വെന്തു മരിക്കുകയും ചെയ്തു.
ഓടി കൂടിയ നാട്ടുകാരും താനൂർ അഗ്നിരക്ഷാസേന അംഗങ്ങളും ചേർന്നാണ് തീ അണച്ചത്. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി നവാസ് ആണ് മരണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക