മലപ്പുറം ആലിപ്പറമ്പ് ചേരാണ്ടിയിലാണ് പുലിയെ കണ്ടതായി അഭ്യൂഹം പരന്നത്. ചേരാണ്ടി – പാറക്കണ്ണി റോഡിൽ ബാലവാടിക്ക് സമീപം റബ്ബർ തോട്ടത്തിലാണ് പുലിയെ കണ്ടത്.
രാജ്യത്ത് ഉഷ്ണ തരംഗത്തിന് സാധ്യത; നാല് നഗരങ്ങൾക്ക് മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം
റബ്ബർ മരത്തിൽ നിന്ന് പുലി ചാടിയിറങ്ങുന്നതാണ് കണ്ടത്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു നായയെ കാണാതാവുകയും രക്തക്കറ കാണുകയും ചെയ്തത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കി.
ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സന്ദർശനം നടത്തി. റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനും കുറ്റിക്കാടുകൾ വെട്ടി മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല സ്ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും തീരുമാനമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക