ഓടുന്ന കാറിൽ നിന്നും ഒരു കോടിയിലധികം പണം പുറത്തേക്ക് എറിഞ്ഞ് യുവാവ്.അമേരിക്കയിലെ ഒറിഗോണിലാണ് സംഭവം. ഓടുന്ന കാറിൽ നിന്ന് നോട്ടുകൾ എറിഞ്ഞത് 38 കാരനായ കോളിൻ ഡേവിസ് മക്കാർത്തിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കോളിൻ രണ്ടായിരം ഡോളറിനടുത്ത് (ഒരു കോടി 63 ലക്ഷം രൂപ) പണം എറിഞ്ഞു. നോട്ടുകെട്ടുകൾ എറിയാൻ തുടങ്ങിയതോടെ വഴിയാത്രക്കാർ അതെടുക്കാൻ മത്സരിച്ചു.
സംഭവം നടന്ന ഉടൻ പോലീസ് സ്ഥലത്തെത്തുകയും കോളിനെ പിന്തുടർന്ന്് കറൻസികൾ ശേഖരിക്കുകയും ചെയ്തു. കോളിനും മാതാപിതാക്കൾക്കും ജോയിന്റ് ബാങ്ക് അക്കൗണ്ട് ഉണ്ടെന്നാണ് വിവരം. ഈ അക്കൗണ്ടിൽ നിന്നാണ് ഇയാൾ പണം പിൻവലിച്ചത്.
പണവും വാങ്ങി കാറിൽ കയറി ഹൈവേയിലേക്ക് പോയി. ഇവിടെ കോളിൻ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ജനൽ തുറന്ന് നോട്ടുകളുടെ കെട്ടുകൾ ഒന്നൊന്നായി പുറത്തേക്ക് എറിയാൻ തുടങ്ങി.
ഇതിനിടെ വഴിയാത്രക്കാരിൽ പലരും നോട്ടുകൾ ശേഖരിച്ചു. റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നുവെന്ന് ദൃക്സാക്ഷി പോലീസിനോട് പറഞ്ഞു. ചിലർ നടുറോഡിൽ കൂടി പോയി നോട്ടുകൾ എടുക്കാൻ ശ്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക