സംവിധായകന് ഒമര്‍ ലുലു വിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയം’ വിഷു റിലീസായി സാനിയ പ്ലേ ഓടിടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രം ചര്‍ച്ചയാക്കിയ കേരള എക്സൈസ്സ് ഡിപ്പാര്‍ട്ട്മെന്റിനും ബുദ്ധി ജീവികള്‍ക്കും ചാനലുകാര്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് സംവിധായകന്.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
വളരെ ചെറിയ ബഡ്ജറ്റില്‍ ആകെ 11 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത നല്ല സമയം എന്ന ഒരു കുഞ്ഞു OTT സിനിമ ഇത്ര വലിയ ചര്‍ച്ചയാക്കി തന്ന കേരള എക്സൈസ്സ് ഡിപ്പാര്‍ട്ട്മെന്റിനും ഇവിടത്തെ ബുദ്ധി ജീവികള്‍ക്കും എല്ലാ ചാനലുകാര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു.
അപ്പോ ഇന്ന് വിഷു റിലീസായി വൈകുന്നേരം നാല് മണിക്ക് Saina Play OTTയില്‍ വരും എല്ലാവരും കണ്ട് അഭിപ്രായം പറയണം കേട്ടോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക