ഒരുത്തി എന്ന ചിത്രത്തിനുശേഷം നവ്യ നായർ വീണ്ടും വെള്ളിത്തിരയിലെത്തുന്നു. നർമ്മത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രം എന്നാണ് പുതിയ ചിത്രത്തിനെ കുറിച്ചുള്ള സൂചന. ജാനകി ജാനേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, ഷറഫുദ്ദീൻ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
കർഷക ഗ്രാമപശ്ചാത്തലത്തിൽ കഥ പറഞ്ഞ് ‘തീപ്പൊരി ബെന്നി’; ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിറഞ്ഞ് അർജുൻ അശോകൻ
ജാനകിയായി നവ്യയെത്തുമ്പോൾ ഉണ്ണി മുകുന്ദൻ എന്ന കഥാപാത്രമാണ് സൈജു കുറുപ്പ് വേഷമിടുന്നത്. അനീഷ് ഉപാസന തിരക്കഥ രചിച്ച സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പ്രണയവും നർമ്മവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമെല്ലാം കോർത്തിണക്കിയ കുടുംബചിത്രമാണ് ജാനകി ജാനേ.
ജോണി ആന്റണി, കോട്ടയം നസീർ, നന്ദു, പ്രമോദ് വെളിയനാട്, ഷൈലജ അഞ്ജലി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക