അർജുൻ അശോകൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തീപ്പൊരി ബെന്നി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഒരു കുല പഴവുമായി നടന്നുവരുന്ന അർജുൻ അശോകന്റെ ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്.
വില കുറഞ്ഞ് ഒല എസ്1 പ്രോ ; ഏഥർ പുതിയ ബേസ് വേരിയന്റ് വിപണിയിൽ എത്തിച്ചത് അഞ്ച് ദിവസങ്ങൾക്കുള്ളിൽ
കർഷക ഗ്രാമപശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറൽ ഷെബിൻ ബക്കർ നിർമ്മിച്ച് ജോജി തോമസും രാജേഷ് മോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വട്ടക്കുടയിൽ ചേട്ടായിയുടെയും മകൻ തീപ്പൊരി ബെന്നിയുടെയും കഥയാണ് ചിത്രം പറയുന്നത്.
വേനൽ ചൂട് കൂടുന്നു ; ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ചന്ദനം ഉത്തമം
വട്ടക്കുടയിൽ ചേട്ടായിയായി ജഗദീഷ് എത്തുമ്പോൾ മകൻ ബെന്നിയെ അർജുൻ അശോകൻ അവതരിപ്പിക്കുന്നു. രാഷ്ട്രീയവും, കൃഷിയും, പ്രണയവും, മത്സരങ്ങളും, ആശയവൈരുദ്ധ്യമുള്ള അപ്പന്റെയും മകനെയും സംഘർഷവും ഒക്കെയാണ് ചിത്രത്തിലൂടെ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക