‘ദി ഫാമിലി മാൻ’ എന്ന വെബ് സീരീസിന് ശേഷം ആദ്യ ബോളിവുഡ് ചിത്രത്തിന് ഒരുങ്ങി നടി സമന്ത. ആയുഷ്മാൻ ഖുറാന നായകനായി എത്തുന്ന ചിത്രം ഒരു ഹൊറർ വാംപയർ ഴോണർ വിഭാഗത്തിൽ പെടുന്നതാണെന്നാണ് റിപ്പോർട്ട്.
രണ്ട് റോളുകളിൽ ആയിരിക്കും നടി ചിത്രത്തിൽ എത്തുക എന്ന പ്രത്യേകതയുമുണ്ട്. ‘വാംപയർസ് ഓഫ് വിജയ് നഗർ’ എന്നാണ് ചിത്രത്തിന്റെ പേര്.
‘സ്ത്രീ’, ബാല, ‘ഭേദിയ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അമർ കൗഷിക്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വർഷം അവസാനത്തോടെ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ഒരു ഹൊറർ-കോമഡി യൂണിവേഴ്സ് ഒരുക്കാനാണ് സംവിധായകന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക