സ്വവര്‍ഗ വിവാഹത്തിനായുള്ള നിയമസാധുതയിൽ സുപ്രീം കോടതി പരിശോധന നടത്തും. നിയമസാധുത തേടിയുള്ള വിവിധ ഹർജികൾ ബഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുക. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹവും രജിസ്റ്റർ ചെയ്യുവാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജികൾ.
ബോളിവുഡ് അരങ്ങേറ്റത്തിൽ രാജകുമാരിയായി സമന്ത, വാംപയറായി ആയുഷ്മാൻ ഖുറാന
നഗര കേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാടാണ് സ്വവർഗ വിവാഹമെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചത്. നേരത്തെയും കേന്ദ്ര സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ കുടുംബ സങ്കല്‍പ്പവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു സത്യവാങ്മൂലം. സ്വവര്‍ഗ വിവാഹത്തില്‍ എതിര്‍പ്പ് അറിയിച്ച് ദേശീയ ബാലാവകാശ കമ്മീഷനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക