സംസ്ഥാനത്ത് വേനൽചൂട് ക്രമാതീതമായി വർദ്ധിക്കുകയാണ്. ഈ വേനൽ ചൂടിൽ ധാരാളം ചർമ്മ പ്രശ്നങ്ങൾ നമ്മെ അലട്ടാൻ സാധ്യതയുണ്ട്. ചർമ്മ പ്രശ്നങ്ങളെ ചികിത്സിക്കാനുള്ള ഏറ്റവും മികച്ച ഔഷധസസ്യങ്ങളിൽ ഒന്നാണ് ചന്ദനം.
ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഏറെയുള്ള ചന്ദനം ചർമ്മ പ്രശ്നങ്ങളെ ശമിപ്പിക്കുന്നു. ചന്ദനപ്പൊടി റോസ് വാട്ടർ അല്ലെങ്കിൽ വെള്ളം എന്നിവയിൽ നന്നായി നേർപ്പിച്ച് ചർമ്മത്തിൽ പുരട്ടുക.
കടുത്ത വേനലിൽ ശീതള പാനീയങ്ങൾ കുടിക്കുന്നരുടെ ശ്രദ്ധയ്ക്ക്
അതേസമയം കറ്റാർവാഴ ആന്റി ഇൻഫ്ളമേറ്ററി, ആന്റി മൈക്രോബയൽ ഗുണങ്ങൾക്ക് പേരുകേട്ട ആയുർവേദ സസ്യമാണ്. ചുണങ്ങിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഏറെ സഹായകമാണിത്. മറ്റൊന്നാണ് മുൾട്ടാണി മിട്ടി. മുൾട്ടാണി മിട്ടി റോസ് വാട്ടർ ചേർത്ത് ചർമ്മത്തിൽ പുരട്ടുക. മറ്റൊന്നാണ് വെള്ളരിക്ക.
വെള്ളരിക്ക അരച്ച് തേനും റോസ് വാട്ടറും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. അരമണിക്കൂറോളം ചർമ്മത്തിൽ പുരട്ടിവെക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക