നാനിയുടെ ‘കരിയർ ബെസ്റ്റ്’ പ്രകടനത്തിനൊപ്പം ബോക്സ് ഓഫീസിലും മികച്ച നേട്ടമാണ് ‘ദസറ’യുടേത്. പീരിയഡ് ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രം 100 കോടി കടന്ന് കളക്ഷൻ നേടിക്കഴിഞ്ഞു.
തിയേറ്ററുകളിൽ തുടരുന്ന ദാസറയുടെ ഒടിടി റിലീസ് മെയ് 30ന് കാണുമെന്നാണ് വിവരം. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഡിലീറ്റഡ് സീനുകൾ കൂടി ഉൾപ്പെടുത്തി ഒടിടിയിൽ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം. തിയേറ്റർ റിലീസിൽ ഒഴിവാക്കിയ 12 മിനിറ്റ് സീനുകൾ ആണ് ഒടിടിയിൽ അധികമായി ഉണ്ടാകുക.
ശ്രീകാന്ത് ഒഡേലയാണ് സംവിധാനം. കീർത്തി സുരേഷിന്റെ നായികാ കഥാപാത്രവും ദസറയുടെ മേന്മയാണ്. സന്തോഷ് നാരായണന്റെ സംഗീതവും കൈയ്യടി നേടുന്നുണ്ട്.
അതി ഗംഭീര സിനിമയാണ് ദസറയെന്നും സംവിധായകനെന്ന നിലയിൽ ശ്രീകാന്തിനെ അടയാളപ്പെടുത്തുന്ന ചിത്രമാണിതെന്നും അല്ലു അർജുൻ പ്രശംസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക