സമാധാന നോബൽ ജേതാവാണ് മലാല യൂസഫ്സായി. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പ്രവർത്തിച്ചതിന് 2012 ഒക്ടോബർ 9നാണ് മലാലയ്ക്ക് നേരെ താലിബാൻ ഭീകരർ നിറയൊഴിച്ചത്. ഈ സംഭവങ്ങളെല്ലാം വിവരിച്ചു കൊണ്ടാണ് ‘ഞാൻ മലാല’ എന്ന ആത്മകഥ മലാല എഴുതിയത്.
വിവാഹശേഷം അഭിനയിക്കും, എന്റെ ചിന്താഗതി മാറി
ഞാൻ മലാലയുടെ ദശലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. അതേസമയം മലാല പുതിയ ഓർമ്മക്കുറിപ്പ് എഴുതുകയാണ്. തന്റെ ഏറ്റവും വ്യക്തിപരമായ പുസ്തകത്തിന്റെ പണിപ്പുരയിലാണ് മാലാലയെന്ന് പ്രസാധകരായ ഏട്രിയ ബുക്സ് ആണ് വെളിപ്പെടുത്തിയത്. എന്നാൽ പുസ്തകം പ്രസിദ്ധീകരിക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക