പാലക്കാട് ജില്ലയിൽ ഏറെ ദിവസങ്ങളായി താപനില വർദ്ധിച്ചുവരുന്ന സ്ഥിതിയാണുള്ളത്. താപനില വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത ചൂടിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തണ്ണീർപന്തലുകളിൽ സംഭാരം നൽകാൻ നിർദ്ദേശം.
ഗായികയായി വീണ്ടും മമ്ത മോഹൻദാസ്; ഏറ്റെടുത്ത് ആരാധകർ
ശുദ്ധജലത്തിന് പകരം മിൽമയുമായി സഹകരിച്ച് സംഭാരം നൽകുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ ‘തങ്കലാൻ’ ഒരുങ്ങുന്നു; മേക്കിങ് വീഡിയോ പുറത്തിറങ്ങി
മാത്രമല്ല, തണ്ണീർപന്തലുകളുടെ പ്രവർത്തനം ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. തണ്ണീർപ്പന്തൽ സ്ഥാപിക്കുന്നതിനായി ദുരന്തനിവാരണ വകുപ്പിൽ നിന്ന് പഞ്ചായത്തിന് രണ്ട് ലക്ഷവും നഗരസഭയ്ക്ക് മൂന്ന് ലക്ഷവും അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്ന് 10,000 രൂപ വീതം വാട്ടർ കിയോസ്ക് സജ്ജമാക്കാൻ അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക