ബാന്ദ്രയുടെ ടീസര്‍ പുറത്തെത്തി. രാമലീലയ്ക്കു ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. ചിത്രത്തില്‍ തമന്നയാണ് നായിക.ദിലീപ് വേറിട്ട ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത് .
ദിനോ മോറിയ, ലെന, രാജ്വീര് അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.
ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാര്‍, അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക