എംഡിഎംഎയും കഞ്ചാവുമായി എത്തിയ അഞ്ച് യുവാക്കളെ എക്സൈസ് പിടികൂടി. പാലക്കാട് ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് എംഡിഎംഎയും കഞ്ചാവും കൈവശം വെച്ച് വില്പന നടത്തിയ കുറ്റത്തിന് അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തത്.
ലെനയ്ക്കിനി തിരക്കഥാകൃത്തിന്റെ റോൾ ; ഇതും കസറട്ടെ എന്ന് ആരാധകർ
ഒറ്റപ്പാലം സ്വദേശിയായ അബ്ദുൾ മെഹറൂഫ്, ഷെമീർ അലി, ഷാഹുൽ ഹമീദ്, മുഹമ്മദ് ജംഷീർ, മുഹമ്മദ് ഷെമീർ എന്നിവരെയാണ് സംഭവത്തിൽ പിടികൂടിയത്. പ്രതികളിൽ നിന്നും 22.5 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
മാത്രമല്ല, വിൽപ്പനയിൽ നിന്നും ലഭിച്ച 21500/- രൂപയും മയക്കുമരുന്ന് സൂക്ഷിച്ച് വെക്കുന്നതിനും വില്പന നടത്തുന്നതിനും ഉപയോഗിച്ച മാരുതി ബെലനോ കാർ, ബജാജ് പൾസർ ബൈക്ക്, രണ്ട് യമഹ സ്ക്കൂട്ടർ എന്നിവ ഉൾപ്പെടെ 4 വാഹനങ്ങളും, എംഡിഎംഎ ചില്ലറ തൂക്കി വിൽക്കുന്നതിനായുള്ള ത്രാസ്, സിപ് കവറുകൾ എന്നിവയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക