സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സാമ്പത്തിക സ്വാധീനം ചെലുത്തുന്നവരെ പിന്തുടരുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ധനമന്ത്രി നിർമ്മല സീതാരാമൻ.
അവരിൽ പലരും ഗൂഢലക്ഷ്യങ്ങളുള്ളവരും വഞ്ചനാപരമായ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നവരോ ആണെന്ന് ധനമന്ത്രി പറഞ്ഞു.
നിക്ഷേപത്തിനും സമ്പാദ്യത്തിനും നല്ല ഉപദേശം നൽകുന്ന വിദഗ്ധരുണ്ടെങ്കിലും, ചിലരെങ്കിലും പലരെയും ചതിക്കുഴികളിലെത്തിക്കുന്നു, ഇത്തരം ആപ്പുകളിൽ ആക്യഷ്ടരായി ചതിക്കുഴിയിൽപ്പെടുന്നവരുടെ എണ്ണത്തിൽ കുറവില്ലെന്നും സീതാരാമൻ ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു.
“ഈ ഘട്ടത്തിൽ അവരെ നിയന്ത്രിക്കാൻ എനിക്ക് നിർദ്ദേശമില്ല,” “എന്നാൽ ജാഗ്രതാ വാക്ക് പ്രധാനമാണെന്നും ധനമന്ത്രികൂട്ടിച്ചേർത്തു.
തട്ടിപ്പുകൾ നടത്തുന്ന ആപ്പുകൾ തടയാനും പൗരന്മാരുടെ അധ്വാനിച്ച പണം സംരക്ഷിക്കാനും സർക്കാർ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MEITY), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക