വീടിനുള്ളിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ കൊലപ്പെടുത്തിയതാണെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു .
വക്കം നിലയ്ക്കാമുക്ക് പൂച്ചെടിവിള വീട്ടിൽ ജനനി(59)യെയാണ് ശനിയാഴ്ച രാത്രി രണ്ടരയോടെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഇളയ മകൻ വിഷ്ണു(32)വിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കൈകാലുകൾക്കു പരിക്കും പൊള്ളലുമേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ലഹരിക്കടിമയാണെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച രാത്രി രണ്ടരയോടെ വിഷ്ണു കടയ്ക്കാവൂർ പഴഞ്ചിറയിലുള്ള ബന്ധുവീട്ടിലെത്തി അമ്മ തീകൊളുത്തിയെന്നും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിെട തനിക്കു പരിക്കുപറ്റിയെന്നും പറഞ്ഞു.
അവർ വീട്ടിലെത്തി നോക്കുമ്പോഴാണ് ജനനിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. ഉടൻതന്നെ കടയ്ക്കാവൂർ പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ ദുരൂഹതകളുള്ളതായി ബന്ധുക്കൾ പറഞ്ഞതിനെത്തുടർന്ന് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക