ഇടത് സഹയാത്രികനും എഴുത്തുകാരനുമായ പ്രൊഫ എംകെ സാനു പ്രധാനമന്ത്രിയുടെ യുവം പരിപാടിയിൽ . രാഷ്ട്രീയ താത്പര്യത്തിലല്ല പരിപാടിയിൽ പങ്കെടുത്തതെന്ന് സാനു വിശദീകരിച്ചു.
സദസിന്റെ കൂട്ടത്തിൽ ഇരുന്ന് ഒരു പ്രസംഗം കേൾക്കുകയാണ് താൻ ചെയ്തത്. ഒരു സുഹൃത്ത് വിളിച്ചപ്പോൾ പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ വേണ്ടിയാണ് താൻ യുവം പരിപാടിയിൽ പങ്കെടുത്തത്.
ഒരു പ്രസംഗം കേട്ടതു കൊണ്ടോ ഒരു പുസ്തകം വായിച്ചതു കൊണ്ടോ തന്റെ രാഷ്ട്രീയ നിലപാട് മാറില്ലെന്നും ഇതുവരെ തുടർന്ന രാഷ്ട്രീയം ഇനിയും തുടരുമെന്നും സാനു പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക