സംസ്ഥാനത്ത് ബി എസ് സി നഴ്സിങ് പ്രവേശന പരീക്ഷ വേണ്ടെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. സർക്കാർ, സ്വാശ്രയ കോളേജുകളിലെ ബി എസ് സി നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തണമെന്ന ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ നിർദേശം ഈ വർഷം നടപ്പാക്കേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
സംസ്ഥാനത്ത് 130 നഴ്സിങ് കോളേജുകൾ ഉള്ളതിൽ ഏഴെണ്ണമാണ് സർക്കാർ മേഖലയിലുള്ളത്. അതേസമയം കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എൻട്രൻസ് പരീക്ഷ നടത്തുന്നുണ്ട്. മറ്റുള്ള സംസ്ഥാനങ്ങൾ എൻട്രൻസ് നടത്തുമ്പോഴാണ് കേരളം വിട്ടുനിൽക്കുന്നത്.
പ്രവേശന പരീക്ഷ നടത്തുകയാണെങ്കിൽ പൂർണമായും മെറിറ്റ് സംവരണവും ഉറപ്പാക്കാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക