കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തിൽ യാത്ര നടത്തുന്നു. ഏപ്രിൽ 27ന് വയനാട്ടിലേക്കും മെയ് ഒന്നിന് കൊച്ചിയിലേക്കുമാണ് യാത്ര.
സംസ്ഥാനത്ത് ബി എസ് സി നഴ്സിങ് പ്രവേശന പരീക്ഷ നടത്തേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ്
27ന് രാവിലെ അഞ്ചുമണിക്ക് പുറപ്പെട്ട് 29ന് രാവിലെ തിരിച്ചെത്തുന്ന വിധത്തിലാണ് വയനാട് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 2920 രൂപയാണ് യാത്ര ചാർജ് ഈടാക്കുക.
സുപ്രിയയ്ക്ക് വിവാഹ ആശംസകളുമായി പൃഥ്വിരാജ്
അതേസമയം, മെയ് ഒന്നിന് കൊച്ചിയിലേക്ക് യാത്ര നടത്തും. യാത്രയിൽ കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനും മത്സ്യവിഭവങ്ങൾ ഉൾപ്പെടെ രുചിക്കാനും ഒപ്പം കുട്ടവഞ്ചി സവാരി നടത്താനും അവസരം നൽകും. 1620 രൂപയാണ് ചാർജ് ഈടാക്കുന്നത്. രാവിലെ അഞ്ചുമണിക്ക് പുറപ്പെട്ട് രാത്രി 8.30ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക