ദേശീയ തലസ്ഥാനമായ ദില്ലിയില്‍ 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള 54 ലക്ഷത്തില്‍ അധികം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി. ഓട്ടോറിക്ഷകൾ, ക്യാബുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളുടെ രജിസ്ട്രേഷനാണ് നഷ്ടമായത്.
രജിസ്ട്രേഷൻ റദ്ദാക്കിയ ചില വാഹനങ്ങളിൽ 1900 ലും 1901 ലും രജിസ്റ്റർ ചെയ്തവയും ഉൾപ്പെടുന്നുവെന്നും ഡാറ്റകള്‍ വ്യക്തമാക്കുന്നു.
ഡൽഹി ഗതാഗത വകുപ്പ് ഔദ്യോഗിക കണക്കുകൾ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാർച്ച് 27 വരെയുള്ള കണക്കുകളാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക