സിനിമാ-നാടക രംഗങ്ങളിൽ മാത്രമല്ല മലബാറിലെ ആദ്യ മാപ്പിള ഹിപ്പ് ഹോപ്പ് ആൽബത്തിലും വേഷമിട്ടിട്ടുണ്ട് മാമുക്കോയ. നേറ്റീവ് ബാപ്പ എന്നായിരുന്നു ആൽബത്തിന്റെ പേര്.
കേരളത്തിലെ മുസ്ലിം ജനത അനുഭവിക്കുന്ന അരക്ഷിതാവസ്ഥ പ്രമേയമാക്കി മുഹ്സിൻ പെരാരി സംവിധാനം ചെയ്ത നേറ്റീവ് ബാപ്പയിൽ മാമുക്കോയയായിരുന്നു പ്രധാന വേഷം ചെയ്തത്. തീവ്രവാദ-ഭീകരവാദ വേട്ടയുടെ ഇരയായ യുവാവിന്റെ പിതാവ് നടത്തുന്ന ആത്മഗതങ്ങളാണ് റാപ്പിന്റെ ഇതിവൃത്തം. അവിടെയും കോഴിക്കോടൻ ശൈലി വിടാതെ നേറ്റീവ് ബാപ്പയ്ക്ക് മാമുക്കോയ ശബ്ദവും മുഖവും നൽകി. പ്രിയനടന്റെ വിയോഗത്തിൽ ഈ ആൽബം കൂടി ഓർത്തെടുക്കുകയാണ് മലയാളികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക