അഖിൽ അക്കിനേനി നായകനായി എത്തുന്ന ഏജൻറ് എന്ന ചിത്രത്തിൽ വേറിട്ട കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഡിനോ മോറിയയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മമ്മൂട്ടിയെ കുറിച്ച് ഡിനോ മോറിയ പറഞ്ഞത് ശ്രദ്ധേയമാകുന്നു .
കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിക്കൊപ്പം ഡിനോ മോറിയോ ആദ്യമായി അഭിനയിച്ചത്. 18-20 വർഷങ്ങൾക്കുശേഷമാണ് മമ്മൂട്ടിക്ക് ഒപ്പം ഒരു മുഴുനീള വേഷം കൈകാര്യം ചെയ്യുന്നതെന്നും ഡിനോ മോറിയ പറഞ്ഞു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൽ മേജര്‍ മഹാദേവന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി,അതിനാൽ അദ്ദേഹത്തെ ലൊക്കേഷനിൽ കാണുന്നതും അദ്ദേഹത്തോടൊപ്പം ഇടപഴകുന്നതും സന്തോഷമുള്ള കാര്യമായിരുന്നു. ചിത്രത്തിൽ അദ്ദേഹത്തോടൊപ്പമുള്ള കോമ്പിനേഷൻ സീനുകൾ ഉള്ളതുകൊണ്ടുതന്നെ ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിരുന്നു.
ഒരു വെല്ലുവിളിയോടുകൂടി തന്നെ സ്വയം കഴിവ് തെളിയിക്കാനും അദ്ദേഹത്തിന്റെ മുന്നിൽ അതിശയകരമായി അഭിനയിക്കാനും സാധിച്ചിട്ടുണ്ട്. ഇങ്ങനെയാണ് ഡിനോ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക