സാമന്ത ഏവരുടെയും പ്രിയ താരമാണ്.തന്റെ ജന്മദിനം ആഘോഷിക്കുകയാണ് താരം ഇന്ന്. ജന്മദിനത്തിന് മുന്നോടിയായി താരം പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
ഒരു നല്ല വര്‍ഷമായിരിക്കും ഇതെന്നാണ് സാമന്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന് ജന്മദിന ആശംസകൾ നേർന്ന് നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. താരത്തിന് ഒരു മികച്ച വർഷമാവട്ടെ എന്നാണ് ആരാധകരും പറയുന്നത്.
‘ശാകുന്തളം’ എന്ന ചിത്രമാണ് സാമന്തയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യായപ്പോള് ‘ദുഷ്യന്തൻ’ മലയാളത്തിന്റെ യുവ താരം ദേവ് മോഹനായിരുന്നു.
എന്നാൽ ചിത്രത്തിന് തിയറ്ററില്‍ മികച്ച പ്രതികരണം നേടാനായിരുന്നില്ല. ഗുണശേഖര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക