മലയാളികളുടെപ്രിയ നടിയാണ് ശ്രിന്ദ. ഫെബ്രുവരിയില്‍ പുറത്തെത്തിയ ഇരട്ടയാണ് ശ്രിന്ദയുടേതായി അവസാനം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രിന്ദ ആരോഗ്യ സംരക്ഷണത്തിലും ഫാഷനിലുമൊക്കെ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരവുമാണ്.
സോഷ്യല്‍ മീഡിയയിലൂടെ ശ്രിന്ദ പുറത്തിറക്കാറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ വലിയ ആരാധകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ശ്രിന്ദയുടെ പുതിയൊരു ഷോട്ടൂഷൂട്ട് ശ്രദ്ധ നേടുകയാണ് ഇപ്പോള്‍.
ഗൗണ്‍ മാതൃകയിലുള്ള മോഡേണ്‍ ഡ്രസ് ധരിച്ചാണ് ശ്രിന്ദ ക്യാമറയ്ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. പച്ചയാണ് നിറം. ഷോട്ടോഷൂട്ടിന്റെ ഒരു ലഘു വീഡിയോയും ശ്രിന്ദ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. അന്‍ഷിഫ് പി കെ ആണ് ഫോട്ടോഗ്രാഫര്‍, മേക്കപ്പ് ആന്‍ഡ് ഹെയര്‍ സാറ മേക്കോവര്‍.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക