ഭർത്താവ് താൻ ബ്യൂട്ടി പാർലറിലേക്ക് പോകുന്നത് തടഞ്ഞതിനെ തുടർന്ന് 34 കാരി ജീവനൊടുക്കിയതായി റിപ്പോർട്ട്. മധ്യപ്രദേശിലെ ഇൻഡോറിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
വീട്ടിൽ തന്നെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്യൂട്ടി പാർലറിലേക്ക് പോകുന്നത് തടഞ്ഞതിനെ തുടർന്ന് ഭർത്താവുമായി യുവതി വഴക്ക് ഉണ്ടാക്കിയതായി സബ് ഇൻസ്പെക്ടർ ഉമാശങ്കർ യാദവ് പറഞ്ഞു.
ഭാര്യയെ ബ്യൂട്ടിപാർലറിൽ പോകുന്നതിൽ നിന്ന് തടഞ്ഞെന്നും ആ ദേഷ്യത്തിൽ ഫാനിൽ തൂങ്ങിമരിച്ചുവെന്നുമാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പോലീസ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക