അച്ഛനാകാനുള്ള ആഗ്രഹം പങ്കുവച്ച് ബോളിവുഡ് നടന് സല്മാന് ഖാന്. ഇന്ത്യ ടിവിയുടെ ആപ് കി അദാലത് എന്ന ടി വി ഷോയില്‍ നല്കിയ അഭിമുഖത്തിലാണ് സല്മാന് തന്റെ ആഗ്രഹം പങ്കുവച്ചത്.
കരണ്‍ ജോഹര്‍ രണ്ട് കുട്ടികളുടെ അച്ഛനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു സല്മാന്. കുട്ടികളെ എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ നിയമങ്ങളൊക്കെ മാറി. നമുക്ക് നോക്കാം എന്ത് ചെയ്യാനാകുമെന്ന്. കുട്ടികള്‍ എന്റെയൊപ്പം വരുമ്പോള്‍ അവരുടെ അമ്മമാരും ഒപ്പമുണ്ടാകും. കുട്ടികളെ സംബന്ധിച്ച് അത് നല്ലതായിരിക്കാം. പക്ഷേ എന്റെ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ എന്റെ ഭാര്യ കൂടിയായിരിക്കും എന്നും സല്മാന് ഖാന് പറഞ്ഞു.
കിസി കാ ഭായ് കിസി കി ജാന്‍ ആണ് സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ, ഷെഹ്നാസ് ഗില്‍, പാലക് തിവാരി, സിദ്ധാര്‍ത്ഥ് നിഗം, വെങ്കിടേഷ് ദഗ്ഗുബതി, ഭൂമിക ചൗള, രാഘവ് ജുയല്‍, ജാസി ഗില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക