മുഖത്തെ കറുത്തപാടുകൾ മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം തക്കാളി ഫേസ് പാക്കുകൾ പരിചയപ്പെടാം…
ഒന്ന്…
തക്കാളിയും നാരങ്ങയും ചേർത്തുള്ള ഫേസ് പാക്കാണ് ആദ്യത്തേത്. തക്കാളിയുടെയും നാരങ്ങയുടെയും സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നാരങ്ങയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കാനും ചർമ്മത്തെ ടോൺ ചെയ്യാനും സഹായിക്കുന്നു.
ഒരു ടീസ്പൂൺ തക്കാളി പേസ്റ്റും മൂന്നോ നാലോ ടീസ്പൂണ്ഡ നാരങ്ങ നീരും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖം കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയുക.
രണ്ട്…
ചുളിവുകളെ ചെറുക്കുകയും പ്രായമാകൽ വൈകിപ്പിക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങൾ വെള്ളരിക്കയിലുണ്ട്. ഓട്സ് ചർമ്മത്തിലെ വീക്കം, വരൾച്ച, ചൊറിച്ചിൽ എന്നിവ കുറയ്ക്കുന്നതിന് സഹായകമാണ്. രണ്ട് ടീസ്പൂൺ തക്കാളി പേസ്റ്റും രണ്ട് ടീസ്പൂൺ വെള്ളരിക്ക ജ്യൂസും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം മുഖത്തും കഴുത്തിലും ഇടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക