ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്മാന് ഖാന്. സല്‍മാന്റെ പ്രണയങ്ങൾ എന്നും വിവാദമായിരുന്നു. സല്മാന് ഖാന്റെ പ്രണയങ്ങളില്‍ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഐശ്വര്യ റായുമായുള്ള പ്രണയം.
പ്രണയ കാലത്ത് ഐശ്വര്യയെ സല്മാന് ഖാന് മര്ദ്ദിച്ചതായടക്കം ആരോപണങ്ങളുണ്ട്. സല്‍മാനൊപ്പം ഇനിയൊരിക്കലും താന്‍ അഭിനയിക്കില്ലെന്ന് വരെ ഐശ്വര്യ പിന്നീട് പറഞ്ഞിട്ടുണ്ട്.
സല്‍മാന്റെ പഴയൊരു അഭിമുഖത്തിന്റെ ഭാഗങ്ങള്‍ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാവുകയാവുന്നത്. താന്‍ ഒരു സ്ത്രീയെ തല്ലിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുന്ന സല്മാന് ഖാന് ആണ് വീഡിയോയിലുള്ളത്. തന്നെ സല്മാന് ഖാന് മര്‍ദ്ദിച്ചുവെന്ന ഐശ്വര്യയുടെ സ്ഫോടനാത്മകമായ വെളിപ്പെടുത്തലിന് ശേഷമുള്ള അഭിമുഖമാണിത്. അഭിമുഖത്തില്‍ താരത്തോടായി എപ്പോഴെങ്കിലും സ്ത്രീകള്‍ക്ക് നേരെ കയ്യുയര്ത്തിയിട്ടുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. അതിന് സല്മാന് നല്കിയ മറുപടി ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്ന് അവള് പറയുന്നുണ്ടല്ലോ എന്നാണ്.
അഭിമുഖത്തില്‍ സല്മാന് ഖാനോ റിപ്പോര്‍ട്ടറോ ഐശ്വര്യയുടെ പേര് പറയുന്നില്ല. എന്നാല്‍ ഐശ്വര്യയുമായുണ്ടായ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു താരം മനസ് തുറന്നത് എന്ന് എല്ലാവര്ക്കും മനസിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക